ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിൽ
നെയ്യാറ്റിൻകര: ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിലായി. കാട്ടാക്കട, കുഴക്കോട് സ്വദേശി മഹേഷ് (34), കാട്ടാക്കട കോട്ടൂർ വട്ടക്കരികം സ്വദേശി അച്ചു (23), കാട്ടാക്കട ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് അറസ്റ്റിലായത്.
