Latest News

ചെലവിന് പണമില്ല,തൂമ്പപ്പണിക്ക് പോകാൻ അവധി അപേ...

‘സർ, സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറക്കാൻ കൈയിൽ പണവുമില്ല. ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി ഈ വരുന്ന 13, 14, 15 തീയതികളിൽ തൂമ്പപ്പണിക്ക് പോകുകയാണ്.

നിര്യാതനായി: കെ.സണ്ണി (87)

സംസ്കാരം ഇന്ന് (13.07.2023 വ്യാഴം) രാവിലെ 10 ന് വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയത്തിൽ നടക്കും.

എൽഡിഎഫ് സജീവമാക്കണമെന്ന് സിപിഎമ്മിനോട് സിപിഐ;...

എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയതു മുതൽ നേതൃത്വവുമായി അകലംപാലിച്ചു വരികയാണ് ഇപി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉയരില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. തന്നെ ലക്ഷ്യമിട്ടു പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നെന്ന വികാരത്തിലാണ് ഇപി.

'ഞാൻ ചീത്ത ആളുകളെ മാത്രമേ വേദനിപ്പിക്കൂ'; മലയ...

തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് ഭയന്നതോടെ ഫനീന്ദ്ര സുബ്രഹ്മണ്യയെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നു.

വിദ്യ സമർപ്പിച്ച വ്യാജരേഖയുടെ പ്രിന്റ് കണ്ടെത...

ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇപ്പോൾ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പോലീസിന് സ്ഥിരീകരിച്ചത്.

പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ പിരിച്ച 8 ല...

ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടർന്ന് 20 സി.പി.എം പ്രവർത്തകർ കേസിൽ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാർട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാൽ കേസ് വെറുതെ വിട്ടതോടെ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാർട്ടിക്ക് നൽകിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.

അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ...

ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നീ അഞ്ച് പ്രതികളെയാണ് കോടതി വെറുതേ വിട്ടത്‌

ട്രെയിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സ്...

സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്ന സമയം ഇയാൾ സ്ഥിരമായി നഗ്നത പ്രദർശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ചിറയിൻകീഴ് പൊലീസിലും റെയിൽ വേ പോലീസിലും ചിറയിൻകീഴിലെ സ്കൂൾ അധികൃതർ നേരത്തെ പരാതി നൽകിയിരുന്നു.

പി.വി. അന്‍വറിന്റെ കൈവശമുള്ള അനധികൃത ഭൂമി തിര...

ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പി.വിജയന്റെ സസ്പെൻഷൻ അവലോകനം: ഡിജിപി ഇല്ലാതെ...

സസ്പെൻഷൻ സംഭവത്തിൽ ഡിജിപി കെ. പത്മകുമാറിനെ  അന്വേഷണ ഉദ്യോഗസ്ഥനായി നേരത്തേ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകിയില്ലെങ്കിൽ സസ്പെൻഷൻ റദ്ദാകും. ഇതുവരെ റിപ്പോർട്ടു തയാറായിട്ടില്ലെന്നാണു വിവരം