വെള്ളായണി കാളിയൂട്ട് ഉത്സവത്തിനിടെ ആർഎസ്എസ്...
പോലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കില്ലെന്നും ഉടൻ പൊളിച്ചു മാറ്റണമെന്നും ആർഎസ്എസുകാർ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കെട്ടിയ ടെന്റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടി അല്ലെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും സി.ഐ. രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെ പോലീസിനെതിരേ ആക്രോശവുമായി എത്തിയ ആർ.എസ്.എസുകാർ വിശ്രമകേന്ദ്രം പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു.
